 
ആലപ്പുഴ : പത്താം ക്ലാസിലും പ്ലസ് ടുവിലും വിജയിക്കാൻ കഴിയാതെപോയ കുട്ടികളെ കണ്ടെത്തി വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൈപിടിച്ചുയർത്തുന്ന കേരളാ പൊലീസിന്റെ 'പ്രൊജക്റ്റ് ഹോപ്പിന്റെ' ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ജില്ലാതല ഉത്ഘാടനം ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവ് നിർവഹിച്ചു. പൊലീസ് ട്രെയിനിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ ആലപ്പുഴ അഡീഷണൽ പൊലീസ് സൂപ്രണ്ട് ആർ.ഡി.അജിത്ത് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ.വി. ജയചന്ദ്രൻ, ഗിരീഷ് കുമാർ, ട്രെയിനർമാരായ ജോൺ ജോസഫ്, അഡ്വ.മനോജ് കുമാർ, ഹോപ്പ് കോ -ഓർഡിനേറ്റർ ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.