 
അമ്പലപ്പുഴ: പുറക്കാട് എസ്. എൻ .എം എച്ച് .എസ്. എസിൽ നാഷണൽ സർവീസ് സ്കീമിന്റെ സപ്തദിന സഹവാസ സ്വതന്ത്ര്യാ മൃതം ക്യാമ്പ് സമാപിച്ചു. കൽപകം, ഹർമ്മൽ തിരംഗ , ദേശീയ പതാകകൾ തയ്യാറാക്കൽ സ്വാതന്ത്ര്യ ദിന പരിപാടി കൾ , ഫ്രീഡം വാൾ, സാമൂഹോദ്യാനം തയ്യാറാക്കൽ സ്വച്ഛത വക് പാഡ് പ്രവർത്തനം, വൈവിദ്ധ്യമാർന്ന ക്ലാസുകൾ, ഗാന്ധി സ്മൃതി സംഗമം, ആദരിക്കൽ തുടങ്ങിയ പരിപാടികൾ കാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു. സമാപന സമ്മേളനം അമ്പലപ്പുഴ ഡി.വൈ .എസ്.പി ബിജു.വി.നായർ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ എം.ടി..മധു അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് ബി.ഹരിദാസ് , പ്രിൻസിപ്പൽ ഇ. പി.സതീശൻ , പ്രോഗ്രാം ഓഫീസർ എ.ആർ.ആശ, അമ്പിളി കൃഷ്ണൻ,ആശാദത്ത് പാർവതി, നവനീത് കൃഷ്ണ, ഐശ്വര്യ രാജ് എന്നിവർ സംസാരിച്ചു.