ചേർത്തല: താലൂക്ക് കള്ളുഷാപ്പ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ താലൂക്ക് സമ്മേളനവും കുടുംബസംഗമവും 19ന് വൈകിട്ട് മൂന്നിന് വടക്കേഅങ്ങാടി അന്ന ഓഡിറ്റോറിയത്തിൽ നടക്കും.താലൂക്കിലെ 150 ഓളംവരുന്ന കള്ളുഷാപ്പു ലൈസൻസികളും കുടുംബാംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും.പരമ്പരാഗത വ്യവസായമായ കള്ളുചെത്തു വ്യവസായത്തിന്റെ സംരക്ഷണത്തിനായുളള പദ്ധതികൾ സമ്മേളനം ആസൂത്രണം ചെയ്യുമെന്ന് അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് കെ.പി.നടരാജൻ,സെക്രട്ടറി ടി.ഡി.പ്രകാശൻ,ഖജാൻജി വി.അശോകൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വൈകിട്ട് 3ന് കൃഷിമന്ത്റി പി.പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും.കുടുംബസംഗമം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.കെ.പി.നടരാജൻ അദ്ധ്യക്ഷനാകും.അസോസിയേഷൻ സംസ്ഥാന രക്ഷാധികാരി സെബാസ്റ്റ്യൻപോൾ മുഖ്യപ്രഭാഷണം നടത്തും.സംസ്ഥാന ഭാരവാഹികളായ പ്രസിഡന്റ് എം.എസ്.മോഹൻദാസ്,ജനറൽ സെക്രട്ടറി വി.കെ.അജിത്ബാബു,ട്രഷറർ മനോജ്മണി എന്നിവരെ ആദരിക്കും.മുതിർന്ന അംഗങ്ങളെ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസറും സ്‌കോളർഷിപ്പ് വിതരണം ദലീമാജോജോ എം.എൽ.എയും ചികിത്സാസഹായവിതരണം നഗരസഭ ചെയർപേഴ്സൺ ഷേർളിഭാർഗവനും നിർവഹിക്കും.