bn
ചരക്ക് സേവന നികുതി വകുപ്പിലെ ജീവനക്കാരുടെ സാംസ്‌ക്കാരിക കൂട്ടായ്മയായ ക്യൂട്ടിന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷ പരിപാടികൾ ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ജില്ലയിലെ ചരക്ക് സേവന നികുതി വകുപ്പിലെ ജീവനക്കാരുടെ സാംസ്‌ക്കാരിക കൂട്ടായ്മയായ ക്യൂട്ടിന്റെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. അൽപൈറ്റ് ഇൻഡോർ സ്റ്റേഡിയത്തിൽ ഷട്ടിൽ ബാഡ്മിൻറൺ ചാമ്പ്യൻഷിപ്പിൽ കളിച്ച് കൊണ്ട് ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ക്യൂട്ട് പ്രസിഡന്റ് ഫ്രാൻസിസ് ഡാമിയന്റെ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ജില്ലാ ജോ.കമ്മിഷണർ വി.ജി.രഘുനാഥൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഡ്വ.കുര്യൻ ജെയിംസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ബാബു.പി സ്വാഗതവും ക്യുട്ട് വൈസ് പ്രസിഡന്റ് എച്ച്.നവാസ് നന്ദിയും പറഞ്ഞു.