ആലപ്പുഴ: സർക്കാർ ജീവനക്കാ‌ർക്കും പെൻഷൻകാർക്കുമായി സർക്കാർ നടപ്പിലാക്കിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി സമ്പൂർണ പരാജയമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ മാരാരിക്കുളം തെക്ക് മണ്ഡലം സമ്മേളനം ആരോപിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ആർ.കുമാരദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. എ.എ.ജലീൽ അദ്ധ്യക്ഷത വഹിച്ചു. സി.വി.ഗോപി, ഹരിഹരൻ നായർ, പി.എ.സോളമൻ, പി.തങ്കച്ചൻ, എൻ.സോമരാജൻ, കെ.വി.ഉത്തമകുമാർ, പി.എ.തങ്കച്ചൻ, പ്രൊഫ ഡൊമനിക്, പി.എ.സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം പ്രസിഡന്റായി ഷൈൻ, സെക്രട്ടറിയായി പയസ് വാഗക്കൂട്ടം, കമ്മിറ്റിയംഗങ്ങളായി ജോക്കബ് തൈപ്പറമ്പിൽ, സണ്ണി അറയ്ക്കൽ, ടോമി വാലയിൽ, കെ.ഭാസ്ക്കരൻ എന്നിവരെ തിരഞ്ഞെടുത്തു.