 
ചേർത്തല:കേരള ബാങ്ക് നടക്കാവ് ഈവനിംഗ് ശാഖയും തുറവൂർ ചോയ്സ് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തിയ വിദ്യാനിധി നിക്ഷേപ പദ്ധതിയുടെ ഉദ്ഘാടനം എ.എം.ആരീഫ് എം.പി നിർവഹിച്ചു.പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.സജി അദ്ധ്യക്ഷത വഹിച്ചു.മാരിടൈം ബോർഡ് മെമ്പർ എൻ.പി.ഷിബു,പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി,ശാഖാ മാനേജർ ഡി.ഗിരീഷ് കുമാർ,ടി.ഡി.സ്‌കൂൾ മാനേജർ എച്ച്. പ്രേംകുമാർ,എസ്.അനീഷ് എന്നിവർ സംസാരിച്ചു.