ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 65-ാം നമ്പർ മെഴുവേലി ആനന്ദഭൂതേശ്വരം ശാഖയുടെ ഉടമസ്ഥതയിലുള്ള പുവണുംമൂട് പുനഃരുദ്ധരിച്ച ഗുരുമന്ദിരത്തിന്റെ സമർപ്പണവും ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാകർമ്മവും ഇന്ന് നടക്കും. ഗുരുമന്ദിരത്തിന്റെ സമർപ്പണം ഇന്ന് ഉച്ചയ്ക്ക് 2.30 ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കും. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിക്കും. ശിവഗിരി മഠം സ്വാമി വിദ്യാനന്ദഗിരി അനുഗ്രഹ പ്രഭാഷണം നടത്തും. യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി രാഹുൽ രാജ് റിപ്പോർട്ട് അവതരിപ്പിക്കും. യോഗം ലീഗൽ അഡ് വൈസർ അഡ്വ.എ.എൻ.രാജൻ ബാബു, യോഗം കേന്ദ്രസമിതി പ്രസിഡന്റ് പച്ചയിൽ സന്ദീപ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് ചെയർമാൻ രാഖേഷ് കോഴഞ്ചേരി, യൂണിയൻ അഡ്.കമ്മിറ്റിയംഗങ്ങളായ സുരേഷ് വല്ലന, കെ.ആർ. മോഹനൻ, എസ്.ദേവരാജൻ, ബി.ജയപ്രകാശ് തൊട്ടാവാടി, മോഹനൻ കൊഴുവല്ലൂർ, അനിൽ കണ്ണാടി, ശാഖാ അഡ്.കമ്മിറ്റി ചെയർമാൻ എസ്.എം. റോയ്, മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധർ, ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ. ടി. ജോജി, ജില്ലാപഞ്ചായത്തംഗം ആർ. അജയകുമാർ, ഗ്രാമപഞ്ചായത്തംഗം ഷൈനിലാൽ, ഫാ. ജിജി തോമസ്, വനിതാസംഘം യൂണിയൻ കേന്ദ്രസമിതിയംഗം ശ്രീദേവി കെ.എസ്., വനിതാസംഘം ശാഖാ പ്രസിഡന്റ് എം.കെ. ആനന്ദവല്ലി, യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് കൺവീനർ മഹേഷ് എന്നിവർ സംസാരിക്കും. യൂണിയൻ കൺവീനർ അനിൽ പി. ശ്രീരംഗം സ്വാഗതവും ശാഖാ അഡ്.കമ്മിറ്റി കൺവീനർ പ്രവീൺകുമാർ നന്ദിയും പറയും. തന്ത്രി രഞ്ജു അനന്തഭദ്രത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ രാവിലെ 6 ന് ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാകർമ്മം നടക്കും. ഗുരുമന്ദിരത്തിന്റെ പുനഃരുദ്ധാരണ പ്രവർത്തികൾ 1570-ാം നമ്പർ യൂത്ത്മൂവ്‌മെന്റ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പൂർത്തീകരിച്ചത്.