 
തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിൽ നടന്ന അഷ്ടമി രോഹിണി സന്ധ്യവേല ഭക്തിനിർഭരമായി . തുറവൂർ അഷ്ടമിരോഹിണി എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിലായിരുന്നു ഉത്സവം. ക്ഷേത്രംതന്ത്രി പുതുമന ദാമോധരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ രാവിലെ നവകലശാഭിഷേകം നടന്നു. 6 ഗജവീരന്മാർ എഴുന്നളളത്തിന് അണിനിരന്നു. രാത്രി ദർശന പ്രധാനമായ വിളക്കോടെ ഉത്സവം സമാപിച്ചു.