 
മാന്നാർ: ആൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാന്നാർയൂണിറ്റ് പമ്പ സ്വാശ്രയസംഘം അഗ്രികൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ കർഷകദിനാചരണത്തിന്റെ ഭാഗമായി എല്ലാഅംഗങ്ങൾക്കും പച്ചക്കറി വിത്തുകളും തൈകളും വിതരണംചെയ്തു. യൂണിറ്റ്പ്രസിഡന്റ് സാമുവൽ പി.ജെ വിതരണോദ്ഘാടനം നിർവഹിച്ചു. സംഘംപ്രസിഡന്റ് ജോർജ് ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സാനു ഭാസ്കർ, മുളക്കുഴ യൂണിറ്റ് സെക്രട്ടറി മുരളി കോട്ട എന്നിവർ മുഖ്യാതിഥികളായി. സംഘംസെക്രട്ടറി നിയാസ് സി.ഐ, അനീഷ് കുമാർ, ശശിധരൻ, ജിതേഷ് സി.നായർ, അനന്തൻ, മത്തായി, ക്രിസോൾ തുടങ്ങിയവർ പങ്കെടുത്തു.