അരൂർ:ശാന്തിഗിരി ആശ്രമ സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 96-ാമത് ജന്മദിനാഘോഷത്തിന്റെ ഭാഗമായി 28 ന് ഗുരുവിന്റെ ചന്തിരൂരിലെ ജന്മഗൃഹത്തിൽ നവപൂജിതം ആഘോഷം നടത്തും. പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. യോഗത്തിൽ ശാന്തിഗിരി ആശ്രമം ആർട്സ്,കൾച്ചർ ഇൻചാർജ് സ്വാമി ജനനന്മ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ഭാരവാഹികളായി എ.എം.ആരിഫ് എം.പി, ദെലീമ ജോജോ എം.എൽ.എ, മുൻ എം.എൽ എ ഷാനിമോൾ ഉസ്മാൻ , സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.ബി. ചന്ദ്രബാബു, ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ, ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം വെള്ളിയാകുളം പരമേശ്വരൻ,കോൺഗ്രസ് അരൂർ മണ്ഡലം പ്രസിഡന്റ് പി.എ.അൻസാരി (രക്ഷാധികാരികൾ ), അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി (ചെയർപേഴ്സൺ), വാർഡ് മെമ്പർമാരായ സീനത്ത് ഷിഹാബുദ്ദീൻ, നൗഷാദ്‌ കുന്നേൽ ( വൈസ് പ്രസിഡന്റ്മാർ ) എന്നിവരടങ്ങുന്ന 151 അംഗ കമ്മിറ്റി രൂപീകരിച്ചു.