a
മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് നടന്ന തിരുവാഭരണ ഘോഷയാത്ര

മാവേലിക്കര: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭക്തരുടെ കണ്ണും മനസും നിറച്ച് അഷ്ടമിരോഹിണി മഹോത്സവം. ഇത്തവണ ഭഗവാന് തിരുവാഭരണം ചാർത്തിയുളള ദർശനത്തോടെയാണ് അഷ്ടമിരോഹിണി ആഘോഷിച്ചത്. ഇന്നലെ രാവിലെ പുതിയകാവ് ഭദ്രകാളി ക്ഷേത്രത്തിൽ നിന്നു തിരുവാഭരണം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് ഘോഷയാത്രയായി എഴുന്നള്ളിച്ചു. ക്ഷേത്രോപദേശക സമിതി ഭാരവാഹികളായ എൻ.രാജൻ, ബി.ഉണ്ണിക്കൃഷ്ണൻ, എസ്.രാജേഷ്, സി.ഉദയവർമ, കെ.പി.വിദ്യാധരൻ ഉണ്ണിത്താൻ, യു.ആർ.മനു, ബി.മഹാദേവൻപിളള, സുധീപ് മണലേൽ, സൂരജ് കൃഷ്ണൻ, മുരളി പിളള, അഭിലാഷ് രവീന്ദ്രൻ, അനീഷ്, എസ്.ശ്രീകാന്ത്, എസ്.സുജാതാദേവി തുടങ്ങിയവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി. ഘോഷയാത്ര ക്ഷേത്രത്തിലെത്തിയ ശേഷം മേൽശാന്തിമാരുടെ നേതൃത്വത്തിൽ തിരുവാഭരണം ഭഗവാന്റെ വിഗ്രഹത്തിൽ ചാർത്തി. വൈകിട്ട് അഞ്ചോടെ ഗരുഡവാഹനത്തിലേറി എഴുന്നളളത്ത് നടന്നു.