ചേർത്തല: ജില്ലയിലെ സർക്കാർ,എയ്ഡഡ്, സ്വാശ്രയ പോളിടെക്നിക് കോളേജുകളിൽ ലാറ്ററൽ എൻട്രി പ്രകാരം മൂന്നാം സെമസ്റ്ററിലേക്കുള്ള പ്രവേശനത്തിനായുള്ള റാങ്ക് ലിസ്റ്റിലുള്ള കൗൺസിലിംഗിന് പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കായുള്ള പുതുക്കിയ സമയ പ്രകാരമുള്ള കൗൺസിലിംഗ് 20ന് ചേർത്തല ഗവ. പോളിടെക്നിക് കോളേജിൽ നടത്തും. നിലവിലെ ഒഴിവുകൾ പ്രകാരം പുനക്രമീകരിച്ചിരിക്കുന്ന സമയക്രമ പ്രകാരം അസൽ രേഖകളും ഫീസുമായി വിദ്യാർത്ഥികൾ എത്തിച്ചേരേണ്ടതാണ്.സർക്കാർ ഫീസ് എ.ടി.എം കാർഡ് മുഖേനയും,പി.ടി.എ ഫണ്ട് പണമായും മാത്രമേ സ്വീകരിക്കുകയുള്ളൂ. വിശദ വിവരങ്ങൾക്ക്: www.polyadmission /let, www.gptccherthala. org.