മാന്നാർ: വീഥികളെ അമ്പാടിയാക്കി ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി മാന്നാറിൽ നടന്ന വർണാഭമായ ശോഭായാത്രയിൽ നൂറുകണക്കിന് ഭക്ത ജനങ്ങൾ പങ്കെടുത്തു. മാന്നാർ തേവരിക്കൽ ശ്രീ മഹാദേവക്ഷേത്രം, മണിപ്പുഴ ശ്രീ മഹാദേവക്ഷേത്രം, തൃക്കുരട്ടി മഹാദേവർക്ഷേത്രം, കൊല്ലശേരിൽ, തൃപ്പാവൂർ മഹാ വിഷ്ണു ക്ഷേത്രം, മേമടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, തൃക്കുരട്ടി ശ്രീ ധർമ്മശാസ്താ ക്ഷേത്രം, താന്നിയ്ക്കൽ അന്നപൂർണേശ്വരി ക്ഷേത്രം, കുന്നത്തൂർ ശ്രീദുർഗ ദേവിക്ഷേത്രം, വലിയകുളങ്ങര മൂർത്തീക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ നടക്കുന്ന ബാലഗോകുലങ്ങളുടെ നേതൃത്വത്തിലുള്ള ശോഭായാത്രകൾ കുട്ടമ്പേരൂർ കൊറ്റാർകാവ് ദേവീക്ഷേത്രത്തിൽ സംഗമിച്ച ശേഷം സംയുക്തമായി മഹാ ശോഭായാത്രയായി മാന്നാർടൗൺ ചുറ്റി മേമടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമാപിച്ചു.