con
ആറാട്ടുപുഴയി​ൽ ഇന്ത്യയുടെ ഛായാ ചിത്രത്തെ സാക്ഷിയാക്കികോൺ​ഗ്രസ് പ്രവർത്തകർ പ്രതിജ്ഞയെടുത്തപ്പോൾ

ആറാട്ടുപുഴ : ആറാട്ടുപുഴ നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഗരം സാക്ഷി, അർദ്ധരാത്രിയിലെ സ്വാതന്ത്ര്യം@75 എന്ന പരിപാടി ആറാട്ടുപുഴ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ചു. പൊതു സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജേഷ് കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ഷഫീഖ് മുട്ടിത്തറ സ്വാഗതം പറഞ്ഞു. യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ വൈസ് പ്രസി​ഡന്റ് കാർത്തിക് ശശി മുഖ്യ പ്രഭാഷണം നടത്തി. സമാപന സമ്മേളനം അഡ്വ. എം.ലിജു ഉദ്‌ഘാടനം ചെയ്തു. . ഡി.സി.സി.അംഗം ഷംസുദ്ധീൻ കായ്പ്പുറം, ബാബുക്കുട്ടൻ,എസ്.ദീപു,അച്ചു ശശിധരൻ,സുജിത്.എസ്.ചേപ്പാട്,രഞ്ജിത് ചിങ്ങോലി,വിഷ്ണു .ആർ.ഹരിപ്പാട്,അഡ്വ.എം.ബി.സജി എന്നിവർ സംസാരി​ച്ചു.സുൽഫി താഹ,സജീർ,നവാസ്,ഷുക്കൂർ,നദിർഷാ,മിർസാൻ ഷെഹീൻ,റഫീഖ് എന്നിവർ നേതൃത്വം നൽകി.