അരൂർ: കേരള കർഷക സംഘം അരൂർ മേഖലാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എൻ.പി. ഷിബു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.എൻ. ബാലചന്ദ്രൻ അദ്ധ്യക്ഷനായി. അരൂർ പഞ്ചായത്തിലെ 15-ൽ പരം കർഷകരെ ചടങ്ങിൽ ആദരിച്ചു. കാർഷിക വിജ്ഞാന സദസിന്റെ ഭാഗമായി മുൻ കൃഷി അസി. ഡയറക്ടർ മേരി സ്വപ്ന ക്ലാസെടുത്തു. ഭാരവാഹികളായി എം.എൻ. ബാലചന്ദ്രൻ( പ്രസിഡന്റ്), സുനിൽ.പി.തെക്കേമഠം( സെക്രട്ടറി), ഷീജാ ശിവദാസ്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.