s
ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ രാമായണോൽസവം സമാപന സമ്മേളനം ക്ഷേത്രതന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര:ചെട്ടികുളങ്ങര ദേവിക്ഷേത്രത്തിൽ ശ്രീദേവി വിലാസം ഹിന്ദു മത കൺവെൻഷൻ ട്രസ്റ്റ് നടത്തിയ രാമായണോത്സവം 2022 ന്റെ ഭാഗമായി കുട്ടികൾക്കായി രാമായണത്തെ അധികരിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും സമാപന സമ്മേളനവും ക്ഷേത്രത്തിൽ നടന്നു. ക്ഷേത്രതന്ത്രി പ്ലാക്കുടി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരി സമ്മേളനം ഉദ്ഘാടനം ചെയ്തു. കൺവെൻഷൻ പ്രസിഡന്റ് എം.കെ രാജീവ് അദ്ധ്യക്ഷനായി. രാമായണോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി മാവേലിക്കര വിദ്യാധിരാജ ഹയർ സെക്കൻഡറി സെൻട്രൽ സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ചെട്ടികുളങ്ങര ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തിനുള്ള ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ചടങ്ങിൽ കൺവെൻഷൻ സെക്രട്ടറി എം.മനോജ് കുമാർ, ക്ഷേത്ര അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ ജയറാം പരമേശ്വരൻ, വൈസ് പ്രസിഡന്റ് പി.കെ രജികുമാർ, ട്രഷറർ പി.രാജേഷ്, ജോയിന്റ് സെക്രട്ടറി രാധാകൃഷ്ണ പണിക്കർ എന്നിവർ സംസാരിച്ചു.