മാരാരിക്കുളം:കാട്ടൂർ പുതിയവീട്ടിൽ ശ്രീഹനുമൽ ക്ഷേത്രത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ആയുർവേദ ഡോ.വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ആചാര്യൻ വേദാഗ്നി അരുൺ സുബ്രമണ്യം,ദേവസ്വം പ്രസിഡന്റ് എം.വി.രാജേന്ദ്രൻ, സെക്രട്ടറി പി.ഡി.ബാഹുലേയൻ, ജോയിന്റ് സെക്രട്ടറി ഗോപകുമാർ, കമ്മറ്റി അംഗങ്ങളായ സജിത്ത്, അഭിലാഷ് എന്നിവരും പങ്കെടുത്തു. കർക്കടകം ഒന്നു മുതൽ നിത്യവും സൗജന്യ ഔഷധ കഞ്ഞി വിതരണം എല്ലാ ഭക്തജനങ്ങൾക്കും സൗജന്യമായാണ് ക്ഷേത്രകമ്മറ്റി വിതരണം നടത്തിയത്.