1
കുട്ടനാട് സൗത്ത് യൂണിയനിലെ മുഴുവൻ ശാഖകളിലും ഗുരു പാഠശാലകൾക്ക് തുടക്കം കുറിച്ചതിന്റെ യൂണിയൻതല ഉദ്ഘാടനം ചെയർമാൻ പച്ചയിൽ സന്ദീപ് നിർവഹിച്ചപ്പോൾ

കുട്ടനാട്: കുട്ടനാട് സൗത്ത് യൂണിയനിലെ മുഴുവൻ ശാഖകളിലും ഗുരു പാഠശാലകൾക്ക് തുടക്കമായി. 5നും 15നും മദ്ധ്യേ പ്രായമുള്ളവരിൽ ശ്രീനാരായണ ഗുരുദേവ ദർശനത്തിലധിഷ്ഠിതമായ കാഴ്ചപ്പാട് വളർത്തുകയാണ് ലക്ഷ്യം.

യൂണിയൻതല ഉദ്ഘാടനം ചെയർമാൻ പച്ചയിൽ സന്ദീപ് നിർവഹിച്ചു. ഗുരുവിനെ സ്നേഹിക്കുന്നവരുടെയും ഗുരുവിന്റെ മാതൃക പിന്തുടരുന്നവരുടെയും കൂട്ടായ്മ വളർത്തുക, കുട്ടികളെ ഉത്തരവാദിത്വമുള്ളവരും സമൂഹത്തോട് പ്രതിബദ്ധതയുള്ളവരുമാക്കി മാറ്റുക എന്നിവയും പരിപാടിയുടെ ലക്ഷ്യങ്ങളാണെന്ന് അദ്ധ്യക്ഷത വഹിച്ച കൺവീനർ അഡ്വ. സുപ്രമോദം പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങൾ, പോഷകസംഘടന ഭാരവാഹികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു