 
തഴക്കര: കഴിഞ്ഞ രണ്ടുവർഷക്കാലമായി മദ്ധ്യകേരളത്തിന്റെ കായിക സ്വപ്നങ്ങൾക്ക് കരുത്തു പകരുന്ന ഓണാട്ടുകര സ്പോർട്സ് അക്കാദമി, സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഒ.എസ്.എ ഫിറ്റ്നസ് സെന്റർ നാടിനു സമർപ്പിച്ചു. മാവേലിക്കര തഴക്കര വേണാട് ജംഗ്ഷന് സമീപമുള്ള ഓണാട്ടുകര സ്പോർട്സ് അക്കാദമിയിൽ യൂട്യൂബ് വ്ലോഗർ കെ.ഡി ആൻഡ് കമ്പനിയും കൊച്ചു പൂമ്പാറ്റഫെയിം അല്ലുപ്പനും ചേർന്ന് ഉദ്‌ഘാടനം നിർവഹിച്ചു. അന്താരാഷ്‌ട്ര നിലവാരത്തിലുള്ള നീന്തൽക്കുളം, ഫ്ളഡ് ലൈറ്റ് സൗകര്യമുള്ള ടർഫ് എന്നിവയോടൊപ്പം ഫിറ്റ്നസ് സെന്റർ കൂടി ആരംഭിച്ചതോടെ ഓണാട്ടുകരയുടെ ആരോഗ്യ സംരക്ഷണ മേഖലക്ക് പുത്തനുണർവ്വാണ് ലഭിക്കുന്നതെന്ന് ഉടമ രാജീവ് പറഞ്ഞു.