ob

പൂച്ചാക്കൽ: പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ശ്രീമഹാദേവ ക്ഷേത്രത്തിലെ വെടിപ്പുരയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ് കോട്ടയം മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാണാവള്ളി വാലുമ്മേൽ വീട്ടിൽ വിഷ്ണു (23) മരിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി.

കഴിഞ്ഞ 8 ന് വൈകിട്ട് നാലോടെയായിരുന്നു സംഭവം. ക്ഷേത്രത്തിലെ വെടിപ്പുരയോട് ചേർന്നുള്ള മുറിയിൽ വെൽഡിംഗ് ജോലിക്കും പെയിന്റിംഗിനും എത്തിയ അഞ്ചു പേരാണ് അപകടത്തിൽപ്പെട്ടത്. വെൽഡിംഗ് റാഡിൽ നിന്ന് കരിമരുന്നിലേക്കും നിറച്ചുവച്ചിരുന്ന കതിന കുറ്റികളിലേക്കും തീപ്പൊരി പതിക്കുകയായിരുന്നു. അപകടത്തിൽ വാലുമ്മേൽ വീട്ടിൽ രാജേഷും മറ്റത്തിൽ വീട്ടിൽ എം.പി. തിലകനും 9 ന് മരിച്ചു. രണ്ടു പേർ ചികിത്സയിലാണ്. വിഷ്ണുവിന്റെ സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. സഹോദരി: കൃഷ്ണ.