 
അമ്പലപ്പുഴ: ജില്ലയിലെ കഞ്ചാവ് മയക്കുമരുന്ന് മാഫിയകളെ സംരക്ഷിക്കുന്നത് ഡി.വൈ.എഫ്.ഐയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി ബിനു ചുള്ളിയിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി പുന്നപ്ര പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം മരിച്ച നന്ദുവിന്റെ പ്രതികളെ ചോദ്യം ചെയ്യുവാനോ അറസ്റ്റു ചെയ്യുവാനോ കൃത്യമായ അന്വേഷണം നടത്തുവാനോ പൊലീസ് തയ്യാറാകാത്തത് അവരെ സംരക്ഷിക്കുന്നത് സി.പി.എമ്മും അമ്പലപ്പുഴ എം.എൽ.എ യുമായതിനാലാണ്. നിയോജകം മണ്ഡലം പ്രസിഡന്റ് കെ.നൂറുദ്ദീൻ കോയ അദ്ധ്യക്ഷത വഹിച്ചു. ജി.ജിനേശ്, റിനു ബൂട്ടോ, നിസാർ വെള്ളാപ്പള്ളി, അൻസിൽ ജലീൽ, അഫ്സൽ കാസിം, വിശാഖ് വിജയൻ, നായിഫ് നാസർ,അൻഷാദ് മഹ്ബൂവ്,മണികണ്ഠൻ, മനു മഹീന്ദ്രൻ, അനുരാജ്, ഷാരോൺ, തൻസിൽ ,യാസിൻ, അർജ്ജുൻ ,അലൻ, വിഷ്ണു എന്നിവർ നേതൃത്വം നൽകി.