bn
ബാസ്‌ക്കറ്റ്‌ബാൾ ലീഗ് ചാമ്പ്യൻഷിപ്പ് നഗര ചത്വരത്തിലുള്ള എ.ഡി.ബി.എ സ്റ്റേഡിയത്തിൽ മുൻ ഇന്ത്യൻ ബാസ്‌ക്കറ്റ്‌ബോൾ ടീം ക്യാപ്റ്റൻ മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തപ്പോൾ

ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയോട് അനുബന്ധിച്ച് നടക്കുന്ന ബീച്ച് റണ്ണിന്റെ പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ജില്ലാ ബാസ്‌ക്കറ്റ്‌ബാൾ ലീഗ് ചാമ്പ്യൻഷിപ്പ് , നഗര ചത്വരത്തിലുള്ള എ.ഡി.ബി.എ സ്റ്റേഡിയത്തിൽ മുൻ ഇന്ത്യൻ ബാസ്‌ക്കറ്റ്‌ബാൾ ടീം ക്യാപ്ടൻ മുരളീകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അത്‌ലലറ്റിക്കോ ഡി ആലപ്പിയുടെ നേതൃത്വത്തിൽ നടക്കുന്ന ബീച്ച് മാരത്തോണിൽ വ്യക്തിപരമായി താനും പങ്കാളി ആകുമെന്നും കുട്ടികളും മാതാപിതാക്കളും പരമാവധി പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ബാസ്‌കറ്റ്‌ബാൾ അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് ജോസഫ് അദ്ധ്യക്ഷനായി. യോഗത്തിൽ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു മുഖ്യാതിഥിയായി. സി.ടി.സോജി അഡ്വ.കുര്യൻ ജയിംസ്, ദീപക് ദിനേശൻ, ജോ ബിനോയ്, ഈസ്റ്റ് റോട്ടറി പ്രസിഡന്റ് ഗോപാൽ ഗിരീഷ്, ഹസീന അമാൻ എന്നിവർ സംസാരിച്ചു. കെ ബി എ അസോസിയേറ്റ് സെക്രട്ടറി റോണി മാത്യു സ്വാഗതം ആശംസിച്ച യോഗത്തിൽ അഡ്വ.ടി.ടി.സുധീഷ് നന്ദി രേഖപ്പെടുത്തി. ത്രിദിന ചാമ്പ്യൻഷിപ്പ് കിഡ്‌സ് മത്സരങ്ങൾ ബാബുജെ പുന്നൂരാൻ മിനി സ്റ്റേഡിയത്തിലും ബാക്കി മത്സരങ്ങൾ നഗരചത്വരത്തിൽ എ.ഡി.ബി.എ സ്റ്റേഡിയത്തിലുമാണ് നടക്കുന്നത്.