nb
ആലപ്പുഴ നഗരസഭ കവാടത്തിൽ പ്രതിപക്ഷ കൗൺസിലർമാരുടെ നേതൃത്വത്തിൽ നടത്തിയ ധർണ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ.റീഗോ രാജു ഉദ്ഘാടനം ചെയ്യുന്നു.

ആലപ്പുഴ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക നയങ്ങളിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം ആലപ്പുഴ നഗരസഭ കവാടത്തിൽ പ്രതിപക്ഷ കൗൺസിലർമാർ ധർണ നടത്തി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചത് പിൻവലിക്കുക, ജി.എസ്.ടി വർദ്ധനവ് 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്തിയത് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. നഗരസഭ പ്രതിപക്ഷ നേതാവ്
അഡ്വ.റീഗോ രാജു ഉദ്ഘാടനം ചെയ്തു. സജേഷ് ചാക്കുപറമ്പിൽ, പി.എസ്.ഫൈസൽ, കൊച്ചുത്രേസ്യ ജോസഫ്, ജി.ശ്രീലേഖ, സുമം സ്‌കന്ദൻ, അമ്പിളി അരവിന്ദ്, ബിജി ശങ്കർ, ജെസിമോൾ ബെനഡിക്ട്, എലിസബത്ത് പി.ജി തുടങ്ങിയവർ സംസാരിച്ചു.