മാന്നാർ: എസ്.എൻഡി.പി യോഗം കുളഞ്ഞിക്കാരാഴ്മ 3711-ാംനമ്പർ ശാഖായോഗം ഭൂമിയിൽ കലതിക്കാട്ടിൽ കിഴക്കെതിൽ കെ.എം കുട്ടിയമ്മ -വി.എൻ വാസു സ്മാരകമായി മകൻ കെ.വി ഗോപാലകൃഷ്ണൻ നിർമ്മിച്ച് നൽകുന്ന, അന്നദാനമന്ദിരത്തിന്റെ ശിലാസ്ഥാപനകർമ്മം നാളെ രാവിലെ 9.05നും 9.30നും മദ്ധ്യേ കെ.വി ഗോപാലകൃഷ്ണൻ നിർവഹിക്കും. ശാഖായോഗം പ്രസിഡന്റ്‌ എം.ഉത്തമൻ അദ്ധ്യക്ഷത വഹിക്കും . യോഗത്തിൽ സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, മഹാകവി കുമാരനാശാൻ സ്മാരകകുടുംബയോഗം കൺവീനർ വിവേകാനന്ദൻ എന്നിവർ സംസാരിക്കും. ശാഖായോഗം വൈസ് പ്രസിഡന്റ്‌ വി.പ്രദീപ്‌ കുമാർ സ്വാഗതവും വനിതാസംഘം പ്രസിഡന്റ്‌ സുജാ സുരേഷ് നന്ദിയും പറയും.