s
സംസ്ഥാന വനിതാ കമ്മിഷൻ

ആലപ്പുഴ: സംസ്ഥാന വനിതാ കമ്മിഷൻ അംഗം അഡ്വ.ഇന്ദിരാ രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ആലപ്പുഴ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തിയ അദാലത്തിൽ 93 പരാതികൾ പരിഗണിച്ചു. 26 എണ്ണം തീർപ്പാക്കി.

ഗാർഹിക പീഡനം, തൊഴിലിടങ്ങളിലെ പീഡനം എന്നിവ സംബന്ധിച്ചുള്ള പരാതികളായിരുന്നു അധികവും. എട്ടു പരാതികളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിന് നിർദേശം നൽകി. ഒരു പരാതിയിൽ കൗൺസലിംഗ് നിർദേശിച്ചു. 58 എണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. വനിതാ കമ്മീഷൻ അഭിഭാഷകരായ ജലജ ചന്ദ്രൻ, അംബിക കൃഷ്ണൻ, ജിനു എബ്രഹാം തുടങ്ങിയവർ സിറ്റിംഗിൽ പങ്കെടുത്തു.