 
അമ്പലപ്പുഴ : തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പ്ലാൻ ഫണ്ട് വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പുന്നപ്ര മണ്ഡലം കമ്മിറ്റി പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ നടത്തിയ ധർണ കെ.പി. സി.സി. ജനറൽ സെക്രട്ടറി എം.ജെ.ജോബ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് അമ്പലപ്പുഴ നിയോജക മണ്ഡലം ചെയർമാൻ കമാൽ എം.മാക്കിയിൽ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചുള്ളിക്കൽ, മൈക്കിൾ പി.ജോൺ, ഹസൻ എം.പൈങ്ങാമഠം, നൗഷാദ് സുൽത്താന, തോമസ് കുട്ടി മുട്ടശ്ശേരി, കെ.ആർ.സുരേന്ദ്രൻ, അബ്ദുൾ ലത്തീഫ്, നാസർ താജ്, പി.എ.കുഞ്ഞുമോൻ, ശശി ചേക്കാത്തറ, റാണി ഹരിദാസ്, കെ.ജി.എബ്രഹാം, ഇക്ബാൽ താജ്,കെ.കെ.ലത, ശ്രീജ സന്തോഷ്, രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.