ആലപ്പുഴ: ആലപ്പുഴ ജോസ് ആലുക്കാസിന്റെ പതിനെട്ടാമത് വാർഷികാഘോഷം ഇന്ന് രാവിലെ 11 ന് ആലപ്പുഴ നഗരസഭാധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ പർച്ചേസിനും ഉപഭോക്താക്കൾക്ക് വിലയേറിയ സമ്മാനങ്ങൾക്ക് പുറമേ സ്വർണാഭരണങ്ങൾ ഹോൾ സെയിൽ വിലയിലും ഡയമണ്ട് ആഭരണങ്ങൾ 20% കിഴിവിലും പ്ലാറ്റിനം ആഭരണങ്ങൾ 7% കിഴിവിലും ലഭിക്കും. വാർഷികം പ്രമാണിച്ച് ലൈറ്റ് വെയിറ്റ്, ഹെവി വെയിറ്റ് ആഭരണങ്ങളുടെ വിപുലമായ ശേഖരം എത്തിയിട്ടുണ്ട്. ആന്റിക് ,ടെമ്പിൾ ,നഹാസ്, ചെട്ടിനാട് പാലയ്ക്ക തുടങ്ങിയ വൈവിധ്യമാർന്ന ഡിസൈനുകളും ലഭ്യമാണ്. ജോസ് ആലുക്കാസിൽ മാത്രം ലഭ്യമായ പരമ്പര , രാജമുഖി, ഇന്ദ്ര , ധര, തുടങ്ങിയ ആഭരണങ്ങളുടെ വലിയ ശേഖരവും ഒരുക്കിയിട്ടുണ്ടെന്ന് ജോസ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോസ് ആലുക്ക അറിയിച്ചു