ഹരിപ്പാട്: മഹാത്മാഗാന്ധി സ്മാരക ഗ്രന്ഥശാല ,സാംസ്ക്കാരിക സമിതി ,യുവജനവേദി ആൻഡ് ബാലജനസഖ്യം കോട്ടേമുറി തൃക്കുന്നപ്പുഴ യുടെ നേതൃത്വത്തിൽ തൃക്കുന്നപ്പുഴ പ്രണവം നഗറിൽ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ബ്ലോക്ക് പഞ്ചായത്തംഗം സുധിലാൽ തൃക്കുന്നപ്പുഴ ഉദ്ഘാടനം ചെയ്തു . സാംസ്ക്കാരിക സമിതി വൈസ് പ്രസിഡന്റ് ശ്രീകല അദ്ധ്യക്ഷത വഹിച്ചു. ഡോ. ആരതി ക്യാമ്പിനെക്കുറിച്ച് വിശദീകരിച്ചു. നജീബ് സലിം ,രഞ്ജിനി സന്തോഷ് , അഞ്ജു, സാബിർ , മഞ്ജു ,മായാദേവി ,ഷൈല , രമ്യ ,പ്രഭ ,സിന്ധു ശശി ,താര ,സിത എന്നിവർ സംസാരിച്ചു. കായംകുളം അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.