 
ഹരിപ്പാട്: എം.എൽ.എ പ്രാദേശിക വികസന പദ്ധതി പ്രകാരം മുട്ടം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിക്ക് അനുവദിച്ച പാലിയേറ്റീവ് വാഹനത്തിന്റെ ഉദ്ഘാടനം രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിച്ചു. ഇതിനോടനുബന്ധിച്ചു നടന്ന യോഗത്തിൽ സാന്ത്വനം പ്രസിഡന്റ് ജോൺ തോമസ് അദ്ധ്യക്ഷത വഹിച്ചു. ചേപ്പാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ കെ.വിശ്വപ്രസാദ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഡി.കൃഷ്ണകുമാർ, വാർഡ് മെമ്പർ ജാസ്മിൻ, എം.കെ. ശ്രീനിവാസൻ, ജി.സനാജി, പ്രൊഫ.ആർ അജിത്, സോമനാഥൻ, എൻ. കരുണാകരൻ, ശശാങ്കൻ എന്നിവർ സംസാരിച്ചു.