മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്ത് 3,91,500 രൂപ ചെലവഴിച്ചു പൊതു വിഭാഗത്തിൽപെട്ട വയോജനങ്ങൾക്കായി നൽകുന്ന കട്ടിലുകളുടെ ആദ്യഘട്ട വിതരണം തുടങ്ങി. പ്രസിഡന്റ് ടി.വി രത്നകുമാരി വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുനിൽ ശ്രദ്ദേയം അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ സുനിത എബ്രഹാം, സുജാത മനോഹരൻ, ശാന്തിനി.എസ്, അസി.സെക്രട്ടറി ഹരികുമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജ്യോതി.ജെ, അങ്കണവാടി പ്രവർത്തകരായ കുമാരി കെ.കെ, ശ്യാമള വി.കെ, ഗീത.കെ, പ്രശോഭ എം.ആർ, ജിതേഷ് തുടങ്ങിയവർ പങ്കെടുത്തു.