
ആലപ്പുഴ : കണ്ടെയ്‌നർ മാതൃകയിലുള്ള സംഭരണ സംസ്‌കരണ വിപണന കേന്ദ്രമായ സമൃദ്ധി നാട്ടു പീടികയുടെ സംസ്ഥാനതല ഉദ്ഘാടനം വെട്ടയ്ക്കൽ കാർഷിക സഹകരണ ബാങ്ക് അങ്കണത്തിൽ മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ഇത്തരം 32 വിപണന കേന്ദ്രങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
കൃഷിവകുപ്പിന്റെ 50 ശതമാനം ധനസഹായത്തോടെ വെട്ടയ്ക്കൽ കാർഷിക സഹകരണ ബാങ്കാണ് ആദ്യ കേന്ദ്രം നടത്തുന്നത്. കെ.എൽ.ഡി.സിയുടെ ചുമതലയിൽ നിർമാണം പൂർത്തിയാക്കിയ സമൃദ്ധി നാട്ടുപീടികയുടെ നടത്തിപ്പു ചുമതല ഹോർട്ടി കോർപ്പിനാണ്.
ചടങ്ങിൽ ദലീമ ജോജോ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന കെ.എൽ.ഡി.സി ചെയർമാൻ പി.വി സത്യനേശൻ നിർവ്വഹിച്ചു. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ഷാജി, പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത ദിലീപ് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ജീവൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ ജയപാൽ, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജയപ്രതാപൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.കെ സാബു, അർച്ചന ഷൈൻ, പഞ്ചായത്തംഗം കെ.ഡി.ജയരാജ്, ഹോർട്ടി കോർപ്പ് മാനേജിംഗ് ഡയറ്ക്ടർ ജെ.സജീവ്, കെ.എൽ.ഡി.സി മാനേജിംഗ് ഡയറക്ടർ പി.എസ്.രാജീവ്, കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ ആർ.സുനിൽകുമാർ, പ്രിൻസിപ്പൽ കൃഷി ഓഫി സർ സിബി.ടി.നീണ്ടിശ്ശേരി ആത്മ പ്രൊജക്ട് ഡയറക്ടർ അനിതകുമാരി. സഹകരണ വകുപ്പ് ജോയിൻറ് രജിസ്ട്രാർ എസ്.ജോസി, വെട്ടയ്ക്കൽ കാർഷിക സഹകരണ ബാങ്ക് പ്രസിഡന്റ് പി.ഡി.ബിജു, മുതിർന്ന കർഷക പ്രതിനിധി ചെറിയ തയ്യിൽ പി.എം. കുട്ടപ്പൻ എന്നിവർ പങ്കെടുത്തു.