tur
കോടംതുരുത്ത് ഗവ. വി.വി. ഹയര്‍ സെക്കൻഡറി സ്കൂളിൽ പുതിയതായി നിർമ്മിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം ഏ.എം ആരിഫ് എം.പി നിർവഹിക്കുന്നു

തുറവൂർ : കോടംതുരുത്ത് ഗവ.വി.വി ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയതായി നിർമ്മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം എ.എം ആരിഫ് എം.പി നിർവഹിച്ചു. യോഗത്തിൽ ദെലീമ ജോജോ എം.എൽ എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ പ്രിയ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി, വൈസ് പ്രസിഡന്റ് ആർ.ജീവൻ, കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി.ജയകുമാർ, വൈസ് പ്രസിഡന്റ് അംബികാ ബാബു, പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ ഷൈലജൻ കാട്ടിത്തറ, ചേർത്തല ഡി.ഇ.ഒ സി .എസ് . ശ്രീകല, തുറവൂർ എ.ഇ.ഒ പ്രസന്നകുമാരി തുടങ്ങിയവർ സംസാ​രിച്ചു