 
ചാരുംമൂട് : നൂറനാട് സി.ബി.എം എച്ച്.എസ്.എസിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ നിറപ്പകിട്ട് - 2022 പരിപാടിയുടെ ഭാഗമായി എൻഡോവ്മെന്റുകൾ നൽകി അനുമോദിച്ചു. പി.എൻ. പ്രമോദ് നാരായൺ എം.എൽ എ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബൈജു പഴകുളം അദ്ധ്യക്ഷത വഹിച്ചു. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർത്ഥികളെ അനുമോദിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ്,വൈസ് പ്രസിഡന്റ് നന്ദീറ നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ആർ.സുജ, പഞ്ചായത്തംഗം വേണു കാവേരി , പന്തളം നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.സീന, പള്ളിക്കൽ പഞ്ചയാത്തംഗം ഡി.ദിവ്യ ,മാനേജർ ഇൻ ചാർജ് പി.ആർ. കൃഷ്ണൻ നായർ , ഹെഡ്മിസ്ട്രസ് ആർ.സജിനി, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ.ഹരീഷ്കുമാർ, പ്രിൻസിപ്പൽ സി.പി. ഹേമചന്ദ്രൻ ,പ്രേഗ്രാം ജനറൽ കൺവീനർ എസ്. സജീവ് , മദേഴ്സ് ഫോറം പ്രസിഡന്റ് രജനി സന്തോഷ്, പി.ടി.എ വൈസ് പ്രസിഡന്റ് മനോജ് ,സീനിയർ അസിസ്റ്റന്റ് ഡി. ഗീതാകുമാരി , സ്റ്റാഫ് സെക്രട്ടറി എസ്.ഗിരിജ തുടങ്ങിയവർ പങ്കെടുത്തു.