 
ആലപ്പുഴ: പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന എസ്.ഡി കോളേജിന് പൂർവ്വ വിദ്യാർത്ഥി കൂടിയായ എ.എം.ആരിഫ് എം.പി ആധുനിക ആഡിയോ - വിഷ്വൽ ഉപകരണങ്ങൾ ലഭ്യമാക്കി. എൽ സി ഡി പ്രോജക്ടർ, ഡിജിറ്റൽ പോഡിയം അടക്കം 14 ലക്ഷം രൂപയുടെ ഉപകരണളാണ് നൽകിയത്. കോളേജിലെ മുഴുവൻ ഡിപ്പാർട്ട്മെന്റിലെയും കുട്ടികൾക്കും പ്രയോജനം ലഭിക്കുന്ന വിധമാണ് ഉപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ഉപകരണങ്ങളുടെ സമർപ്പണ ചടങ്ങ് എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു. കോളേജ് മാനേജർ പി.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്.ഡി.വി പ്രസിഡന്റ് ആർ.കൃഷ്ണൻ പ്രത്യേക സന്ദേശം നൽകി. കേരള സർവകലാശാല സെനറ്റംഗം ഡോ. എസ്.അജയകുമാർ, ഡോ. പരമേശ്വരൻ, ടിബിൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് ഡോ. എൻ സരസ്വതി അന്തർജ്ജനം സ്വാഗതവും പ്ലാറ്റിനം ജൂബിലി കോ ഓർഡിനേറ്റർ ഡോ. ജി നാഗേന്ദ്ര പ്രഭു നന്ദിയും പറഞ്ഞു. ടെക്നിക്കൽ കമ്മിറ്റി കോ ഓർഡിനേറ്റർ ഡോ.എം.കൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.ഡി.വി സെക്രട്ടറി എൻ.നീലകണ്ഠൻ എ.എം.ആരിഫ് എം.പിയെ ആദരിച്ചു.