അരൂർ: യുവജന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അരൂർ ജലോത്സവം നാളെ അരൂക്കുറ്റി ഫെറി കായലിൽ നടക്കും. രാവിലെ 11 ന് ഇരുട്ടുകുത്തി വള്ളങ്ങളുടെ മത്സരം തുടങ്ങും. ഏറെക്കാലമായി അരൂരിൽ മുടങ്ങി കിടന്ന വളളംകളി 85 യുവജനങ്ങളുടെ കൂട്ടായ്മയിലാണ് ഇത്തവണ നടത്തുന്നത്. മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. ദെലീമ ജോജോ എം.എൽ.എ അദ്ധ്യക്ഷയാകും. മത്സരത്തിന്റെ ഫ്ളാഗ് ഒഫ് എ.എം.ആരിഫ് എം.പി നിർവഹിക്കും.