devarajan

പൂച്ചാക്കൽ : സ്കൂട്ടർ ഇടിച്ചു പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ തൈക്കാട്ടുശേരി ആഞ്ഞിലിവെളി വീട്ടിൽ ദേവരാജൻ (61) മരിച്ചു. 15 ന് രാത്രി മാക്കേക്കവലയ്ക്കു തെക്ക് ഭാഗത്തുകൂടി കാൽനടയായി പോകവേ സ്ക്കൂട്ടർ ഇടിക്കുകയായിരുന്നു. സംസ്ക്കാരം ഇന്നു വീട്ടുവളപ്പിൽ. ഭാര്യ: രമാദേവി. മകൻ : സാംഗിയൻ.