മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ നടുനീളം 13ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ പൊതയോഗവും സ്‌കോളർഷിപ്പ് വിതരണവും നാളെ നടക്കും. താലൂക്ക് യൂണിയൻ മെമ്പർ ഡോ.പ്രദീപ് ഇറവങ്കര ഉദ്ഘാടനം ചെയ്യും. കരയോഗം പ്രസിഡന്റ് ആർ.രാജശേഖരൻപിള്ള അദ്ധ്യക്ഷനാകും. സ്‌കോളർഷിപ്പ് വിതരണം താലൂക്ക് യൂണിയൻ മെമ്പർ പാലമുറ്റത്ത് വിജയകുമാർ നിർവഹിക്കും. സെക്രട്ടറി കെ.പങ്കജാക്ഷൻ നായർ സ്വാഗതവും കരയോഗം ട്രഷറർ ആർ.അനിൽകുമാർ നന്ദിയും പറയും.