ആലപ്പുഴ: കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ മാർച്ചിന്റെ ഭാഗമായി ജില്ലാ വനിതാ കമ്മറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ നടത്തി. ജാഥാ ക്യാപ്ടൻ ഡോ.സിജി സോമരാജൻ, വൈസ് ക്യാപ്ടൻ സജിതാദാസ്, മാനേജർ രാജലക്ഷ്മിടീച്ചർ എന്നിവർ ജാഥയ്ക്ക് നേതൃത്വം നൽകി. ജില്ലയിലെ വിവിധ ഏരിയകളിൽ പര്യടനം നടത്തിയ ജാഥ ചേർത്തലയിൽ സമാപിച്ചു. വിവിധ സർവീസ് സംഘടനകൾ ജാഥാ ക്യാപ്ടന് സ്വീകരണം നൽകി. ഏരിയ സെക്രട്ടറി കെ.പി.അനിൽ കുമാർ നന്ദി പറഞ്ഞു.