photo

ചേർത്തല : കള്ള് വ്യവസായത്തിന് അള്ളു വയ്ക്കുന്നവർ ഈ മേഖലയിലേക്ക് കടന്നുവരുന്നവരെ പുച്ഛിക്കുകയാണെന്ന് എസ്.എൻ.ഡി. പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ചേർത്തല താലൂക്ക് കള്ള് ഷാപ്പ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സമ്മേളനത്തോടനുന്ധിച്ച് നടന്ന കുടുംബ സംഗമം അന്ന ഓഡി​റ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കള്ളിന് അള്ളുവെയ്ക്കാനാണ് പലർക്കും താത്പര്യം. കള്ളു വ്യവസായത്തിൽ നിന്ന് ലഭിക്കുന്ന പണം സർക്കാർ നാടിന്റെ പുരോഗതിക്കും വികസനത്തിനുമായാണ് വിനിയോഗിക്കുന്നതെന്ന് എല്ലാവരും തിരിച്ചറിയണം.തൊഴിലാളികളുടെ ഗ്രാറ്റുവിറ്റിയും പ്രൊവിഡന്റ് ഫണ്ടും ഉൾപ്പെടെ ടോഡി വെൽഫയർ ബോർഡിൽ കോടിക്കണക്കിന് രൂപയാണ് കിടക്കുന്നത്. ഈ പണം രാജ്യത്തിന്റെ പുരോഗതിക്കും മറ്റുവ്യവസായങ്ങൾക്കുമായാണ് ചിലവഴിക്കുന്നത്. കള്ളു വ്യവസായത്തെ വിമർശിക്കുന്നവർ ഈ മേഖലയിൽ തൊഴിലെടുക്കുന്നവരുടെ കുടുംബങ്ങളെ മറക്കരുത്.മദ്യനിരോധനം പ്രായോഗികമല്ല. മദ്യനിരോധനമല്ല മദ്യവർജ്ജനമാണ് ആവശ്യം. ഇതിനാവശ്യമായ ബോധവത്ക്കരണത്തിന് സർക്കാരും മറ്റ് സന്നദ്ധസംഘടനകളും തയ്യാറാകണം.മ യക്കുമരുന്നിന്റെ ഉപയോഗം ദിനം പ്രതി വർദ്ധിക്കുകയാണെന്നും ഇത് തടയേണ്ടത് അനിവാര്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രസിഡന്റ് കെ.പി.നടരാജൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് അസോസിയേഷൻ രക്ഷാധികാരി ഡോ.സെബാസ്റ്റ്യൻ പോൾ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന നേതാക്കളായ എം.എസ്.മോഹൻദാസ്,വി.കെ.അജിത്ത് ബാബു, മനോജ് മണി എന്നിവരെ ചടങ്ങിൽ ആദരിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ മുതിർന്ന അംഗങ്ങളെ ആദരിച്ചു. ദലീമാ ജോജോ എം.എൽ.എ സ്കോളർഷിപ്പും മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ചികിത്സാ സഹായവും വിതരണം ചെയ്തു. മികച്ച തൊഴിലാളികൾക്കുള്ള അവാർഡ് യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹനും മാതൃക കള്ളുഷാപ്പിനുള്ള അവാർഡ് വെള്ളിയാകുളം പരമേശ്വരനും വിതരണം ചെയ്തു. വി.കെ.മനോജ്കുമാർ,എസ്.എൻ.ഡി. പി.യോഗം ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്റർ ടി.അനിയപ്പൻ,അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ,വൈക്കം യൂണിയൻ സെക്രട്ടറി ബിനേഷ് പ്ലാത്താനത്ത്,ചെത്തുതൊഴിലാളി യൂണിയൻ താലൂക്ക് സെക്രട്ടറി (സി.ഐ.ടി.യു) കെ.ചന്ദ്രബാബു,ഐ.എ.ടിയു.സി സെക്രട്ടറി മോഹനൻ എന്നിവർ സംസാരിച്ചു.സെക്രട്ടറി ടി.ഡി. പ്രകാശൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി സുവർണകുമാർ നന്ദിയും പറഞ്ഞു.ഖജാൻജി വി.അശോകൻ, വൈസ് പ്രസിഡന്റ് ജി.സത്യശീലൻ,ജോയിന്റ് സെക്രട്ടറി കെ.എസ്.സാനു,എക്സിക്യൂട്ടീവ് അംഗങ്ങളായ എൻ.ആർ.തിലകൻ,ആര്യൻ ചള്ളിയിൽ,ഹാപ്പി പി.അബു,ജോയി വേട്ടോഞ്ചേരി,സുജീഷ് സുഭ്രൻ എന്നിവർ നേതൃത്വം നൽകി.