മാവേലിക്കര: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തിയ ധർണ കോശി എം.കോശി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ അനി വർഗീസ് അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റുമാരായ കല്ലുമല രാജൻ, അഡ്വ.കെ.ആർ.മുരളീധരൻ, നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ, യു.ഡി.എഫ് കൺവീനർ എം.അമൃതേശ്വരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ, തോമസ് സി.കുറ്റിശ്ശേരിൽ, ഗോവിന്ദൻ നമ്പൂതിരി, രാജൻ തെക്കേവിള, അഷറഫ് കൊച്ചാലുവിള, ലളിതാരവീന്ദ്രനാഥ്‌, നൈനാൻ സി.കുറ്റിശ്ശേരിൽ, കെ.എൽ.മോഹൻലാൽ, എം.കെ.സുധീർ, ഗീതാ രാജൻ തഴക്കര, ഡി.മോഹൻദാസ്, അജിത്ത് കണ്ടിയൂർ, രമേശ് ഉപ്പാൻസ്, അനിതാ വിജയൻ, വന്ദനാ സുരേഷ്, മാത്യം കണ്ടത്തിൽ, ബിജു വർഗീസ്, അജയൻ തൈപറമ്പിൽ, മനസ് രാജൻ, ലതാ മുരുകൻ, പി.എൻ.വി.സുരേഷ്, രാജു പുളിന്തറ, സിംജോ, ടി.സി. ജേക്കബ്, ഉമ ഇടശേരി തുടങ്ങയവർ സംസാരിച്ചു.