 
ചേർത്തല: ക്രിമിനൽ കേസുകളിൽപ്പെട്ടവരെ പുതു ജീവിതത്തിന്റെ പാതയിൽ കൊണ്ട് വരുന്നതിനായുള്ള ജില്ലാ പൊലീസിന്റെ 'നവജീവനം' പദ്ധതി റേഞ്ച് ഡി.ഐ.ജി കുമാർ ഗുപ്ത ഉദ്ഘാടനം ചെയ്തു. ചേർത്തല എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പൊലീസ് മേധാവി ജെ. ജയദേവ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ,സിനിമാ സംവിധായകൻ എബ്രിഡ് ഷൈൻ, താലൂക്ക് ആശുപത്രി സൈക്യാട്രിസ്റ്റ് ഡോ.അനൂപ്,മഞ്ജുഷ ഇമ്മാനുവൽ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ട്രീ ഒഫ് ലൈഫ് കൗൺസിലിംഗ്),ചേർത്തല ഡിവൈ.എസ്.പി ടി.ബി വിജയൻ,സ്റ്റേഷൻ ഹൗസ് ഓഫീസർ ബി. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.