hdj

ഹരിപ്പാട് :റിയാദിൽ കെട്ടിടത്തിനു മുകളിൽ നിന്ന് വീണ് മരിച്ച കുമാരപുരം സ്വദേശിയുടെ സംസ്കാരം ഇന്ന് നടക്കും. എരിക്കാവ് നല്ലപ്പോച്ചയിൽ കിഴക്കതിൽ യശോധരൻ - കമലമ്മ ദമ്പതികളുടെ മകൻ രൂപേഷ് (43) ആണ് മരിച്ചത് . ആഗസ്റ്റ് ഏഴിനാണ് താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണ് മരിച്ചതായി നാട്ടിൽ വിവരം ലഭിച്ചത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. ഭാര്യ: അമ്പിളി. മക്കൾ: അനുരൂപ്, രേവതി. സംസ്കാരം ഇന്ന് വൈകിട്ട് നാലിന്. സഞ്ചയനം ബുധൻ രാവിലെ എട്ടിന്.