ambala

അമ്പലപ്പുഴ: പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസി അയ്യപ്പൻ (68) നിര്യാതനായി. 24 വർഷം മുമ്പ് ശാന്തി ഭവൻ മാനേജിംഗ്‌ ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ എറണാകുളത്ത് പോയി മടങ്ങുമ്പോൾ അരൂർ ഭാഗത്ത് തെരുവിൽ നിന്നാണ് അയ്യപ്പനെ ശാന്തി ഭവനിലെത്തിച്ചത്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു . മൃതദേഹം മോർച്ചറിയിൽ. ഇദ്ദേഹത്തെക്കുറിച്ചു വിവരം ലഭിക്കുന്നവർ 9447403035 നമ്പരിൽ ബന്ധപ്പെടണമെന്ന് ബ്രദർ മാത്യു ആൽബിൻ അറിയിച്ചു.