കുട്ടനാട്:മിത്രക്കരി പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്യ്രദിനാഘോഷം 75 മൺചിരാതുകൾ തെളിച്ചുകൊണ്ട് ലൈബ്രറി പ്രസിഡന്റ് വി.എൻ വിശ്വംഭരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി വൈസ് പ്രസിഡന്റ് കെ.ജി.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ വിമുക്തഭടൻ ടി.ജെ.ബേബി തീരുമാനശേരിയെ ഗ്രാമപഞ്ചായത്ത് മെമ്പർ റിനേഷ് ബാബു ആദരിച്ചു. ലൈബ്രറി കൗൺസിൽ മെമ്പർ ഹരീന്ദ്രനാഥ് തായംകരി സ്വാതന്ത്യ്രദിന സന്ദേശം നൽകി.ജോസഫ്കുട്ടി കാട്ടടി സംസാരിച്ചു. കെ.കെ.കൃഷ്ണൻകുട്ടി സ്വാഗതവും കെ.ജി.ഷിബു നന്ദിയും പറഞ്ഞു.