
അരൂർ: സ്കൂട്ടറിൽ സഞ്ചരിക്കവേ വില്ലേജ് ഓഫീസ് ജീവനക്കാരൻ കെ.എസ്.ആർ.ടി.സി. ബസിടിച്ച് മരിച്ചു. അരൂക്കുറ്റി പഞ്ചായത്ത് 12-ാം വാർഡ് നദ് വത്ത് നഗർ കിഴക്കേ പോളാട്ട് (ഐഷാ മൻസിൽ ) കെ.ഇ.നാസറാണ് (55) മരിച്ചത്. അരൂർ വില്ലേജ് ഓഫീസിലെ വില്ലേജ്‌മാനായിരുന്നു. ദേശീയ പാതയിൽ അരൂർ തെക്ക് എച്ച്.പി പമ്പിനു സമീപം ഇന്നലെ രാവിലെ 10നായിരുന്നു അപകടം. കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് റോഡിൽ തലയിടിച്ചു വീണ നാസറിനെ ഉടൻ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അരൂർ പൊലീസ് കേസെടുത്തു. ഭാര്യ: മൈമുനത്ത് ( ലാബ് അസി. വടുതല ജമാഅത്ത് എച്ച്.എസ്.എസ്). മക്കൾ: നിസാമുദ്ദീൻ, നജുമുദ്ദീൻ .