ആലപ്പുഴ: ആര്യാട് ഗ്രാമപഞ്ചായത്തിൽ 2021 നവംബർ മുതൽ 2022 ഏപ്രിൽ വരെയുള്ള തൊഴിൽ രഹിത വേതനം വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഗുണഭോക്താക്കൾ പാസ്ബുക്ക്, റേഷൻകാർഡ്, എംപ്ളോയ്മെന്റ് രജിസ്‌ട്രേഷൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, ടി.സി, ആധാർകാർഡ് എന്നിവയുമായി 24 ന് രാവിലെ 10.30 മുതൽ 4.30 വരെയുള്ള പരിശോധനയ്‌ക്ക് ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.