ആലപ്പുഴ: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽനിന്ന് ശ്രദ്ധ തിരിക്കാനായി ഓഫീസ് ജീവനക്കാരായ എൻ.ജി.ഒ അസോസിയേഷൻ നേതാക്കളെ അറസ്‌റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് എൻ.എസ്. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.വേണു ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.ഭരതൻ, സെക്രട്ടറി എം.അഭയകുമാർ സംസ്ഥാന കമ്മിറ്റി അംഗം കെ.ജി. മധു, രാധാകൃഷ്ണൻ, സംസ്ഥാന വനിത ഫോറം കൺവീനർ അഞ്ജു ജഗദീഷ് എന്നിവർ സംസാരിച്ചു.