 
ആലപ്പുഴ : ആലപ്പുഴ ജില്ലാ ഫുട്ബോൾ റഫറീസ് അസോസിയേഷൻ വാർഷിക സമ്മേളനം ജില്ല ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു ഉദ്ഘാടനം ചെയ്തു. ജില്ലാ ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി രാജീവ് ബി.എച്ച് മുഖ്യാതിഥിയായി, അസോസിയേഷൻ ഭാരവാഹി ബിജുമോൻ കെ അധ്യക്ഷനായി. അസോസിയേഷൻ സെക്രട്ടറി പ്രവീൺ സ്വാഗതം പറഞ്ഞു. ഭാരവാഹികളായ ആദിത്യ വിജയകുമാർ, ഹരീഷ് കുമാർ കെ.എസ് , ഷാജി ആന്റണി, എന്നിവർ സംസാരിച്ചു.