ഹരിപ്പാട് : സി.പി.ഐ ജില്ലാ സമ്മേളനം ഇന്ന് മുതൽ 24 വരെ ഹരിപ്പാട് നടക്കും. ഇന്ന് വൈകിട്ട് 5 ന് നാരകത്തറയിൽ നടക്കുന്ന പ്രതിഭാ സംഗമം കവി ആലങ്കോട് ലീലാ കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

നാളെ പതാക,ദീപശിഖാ,ബാനർ,കൊടിമര ജാഥകൾ പര്യടനം നടത്തും. വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള പതാക ജാഥ കൃഷി മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗൺസിൽ അംഗം എം.കെ.ഉത്തമൻ നയിക്കുന്ന ജാഥയുടെ വൈസ് ക്യാപ്ടന്മാർ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ഡി.പി.മധു,എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ എന്നിവരാണ്. ജില്ലാ എക്സിക്യുട്ടിവ് അംഗം എൻ.എസ്.ശിവപ്രസാദാണ് ജാഥാ ഡയറക്ടർ. വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള ബാനർജാഥ ജില്ലാ എക്സിക്യുട്ടിവ് അംഗം പി.ജ്യോതിസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ നയിക്കുന്ന ജാഥയുടെ വൈസ് ക്യാപ്ടൻ എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി അസ്‌ലം ഷായാണ്.ജില്ലാ എക്സി. അംഗം വി.മോഹൻദാസാണ് ജാഥാ ഡയറക്റ്റർ. വെണ്മണി ചാത്തന്റെ രക്തസാക്ഷി മണ്ഡപത്തിൽ നിന്നുള്ള കൊടിമര ജാഥ സംസ്ഥാന കൗൺസിൽ അംഗം കെ.എം.ചന്ദ്രശർമ്മ ഉദ്ഘാടനം ചെയ്യും.

സംസ്ഥാന കൗൺസിൽ അംഗം കെ.എസ്.രവി ജാഥ നയിക്കും.കിസാൻ സഭാ ജില്ലാ സെക്രട്ടറി ആർ.സുഖലാലാണ് വൈസ് ക്യാപ്ടൻ. ജില്ലാ എക്സി അംഗം എസ്.സോളമനാണ് ജാഥാ ഡയറക്ടർ. വള്ളികുന്നം സി.കെ.കുഞ്ഞുരാമന്റെ സ്‌മൃതി മണ്ഡപത്തിൽ നിന്നുള്ള ദീപശിഖാ പ്രയാണം സംസ്ഥാന കൗൺസിൽ അംഗം ജോയിക്കുട്ടി ജോസ് ഉദ്ഘാടനം ചെയ്യും.സംസ്ഥാന കൗൺസിൽ അംഗം എ.ഷാജഹാൻ ജാഥ നയിക്കും.ബി.കെ.എം.യു ജില്ലാ സെക്രട്ടറി ആർ.അനിൽ കുമാർ വൈസ് ക്യാപ്റ്റനായ ജാഥയുടെ ഡയറക്റ്റർ ജില്ലാ എക്സി അംഗം കെ.ചന്ദ്രനുണ്ണിത്താനാണ്. പൊതുസമ്മേളന നഗറിൽ ദീപശിഖ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസും, പതാക ജില്ലാ അസി സെക്രട്ടറി പി.വി.സത്യനേശനും,ബാനർ ജില്ലാ അസി. സെക്രട്ടറി ജി.കൃഷ്ണപ്രസാദും, കൊടിമരം സംസ്ഥാന കൗൺസിൽ അംഗം എൻ.രവീന്ദ്രനും ഏറ്റുവാങ്ങും.വൈകിട്ട് 5 ന് പൊതു സമ്മേളന നഗറിൽ ജില്ലാ എക്സി. അംഗം എൻ.സുകുമാരപിള്ള പതാക ഉയർത്തും.തുടർന്ന് പൊതുസമ്മേളനം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും.മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനാകും.പി.തിലോത്തമൻ,ടി.ജെ.ആഞ്ചലോസ്,പി.വി.സത്യനേശൻ,ജി.കൃഷ്ണപ്രസാദ്‌, പി.ബി.സുഗതൻ,എൻ.ശ്രീകുമാർ എന്നിവർ സംസാരിക്കും.

23ന് രാവിലെ 10 ന് കുമാരപുരം റീൻ പാലസ് ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പി.കെ.മേദിനി പതാക ഉയർത്തും.ദേശീയ എക്സി. അംഗം കെ.ഇ.ഇസ്മയിൽ,സംസ്ഥാന അസി. സെക്രട്ടറി കെ.പ്രകാശ് ബാബു,ദേശീയ കൗൺസിൽ അംഗം കെ.പി.രാജേന്ദ്രൻ, മന്ത്രി പി.പ്രസാദ് എന്നിവർ പങ്കെടുക്കും. സ്വാഗതസംഘം ജോയിന്റ് സെക്രട്ടറി കെ.കാർത്തികേയൻ സ്വാഗതം പറയും. 24 നും പ്രതിനിധി സമ്മേളനം തുടരും.