മാന്നാർ : ജനകീയ ആസൂത്രണ അധികാരവികേന്ദ്രീകരണ പ്രക്രിയ ഉൾപ്പെടുന്ന മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി പഞ്ചായത്ത് രാജ്, ആസാദി കാ അമൃത് മഹോത്സവം, ദേശീയത, ഭരണഘടന, കാലാവസ്ഥ വ്യതിയാനം, കേരള ചരിത്രം, മലയാള സാഹിത്യം തുടങ്ങി സമകാലിക വിഷയങ്ങൾ ഉൾപ്പെടുത്തി ജനകീയ ക്വിസ് മത്സരം-2022 മാന്നാർ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ 23 ന് നടക്കും. മാന്നാർ പെർഫോമൻസ് ഓഡിറ്റ് യൂണിറ്റിന്റെ പരിധിയിൽ വരുന്ന 14 പഞ്ചായത്തുകളിലെ ഓരോ ജനപ്രതിനിധിയും ഓഫീസ് ജീവനക്കാരും ഉൾപ്പെടുന്ന 14 ടീമുകളെ ഉൾപ്പെടുത്തി നടത്തുന്ന ഈ മത്സരത്തിലെ വിഷയങ്ങൾ, dop.lsgkeral.gov.inൽ ജനകീയം 2022 എന്ന ലിങ്കിൽ ലഭ്യമാണ്. വിജയികൾക്ക് മാന്നാർ ഗ്രാമപഞ്ചയത്ത്‌ പ്രസിഡന്റ് ടി.വി.രത്നകുമാരി സമ്മാനവിതരണം നടത്തും.